“ജിനചന്ദ്രൻ തോക്കു ചൂണ്ടി പറഞ്ഞു-‘നീയാ വലിയ സഖാവ്?നിനക്ക് വീട്ടിലേക്ക് തിരിച്ച് പോണോ?കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് രാജി വെച്ചതായീ എഴുതി ഒപ്പിട്ടൂ താ.അല്ലെങ്കിൽ കൊന്ന് കുഴിച്ച് മൂടും,ആരും ചോദിക്കില്ല’..എനിക്ക് വീട്ടിലേക്ക് തിരിച്ച് പോകേണ്ടെന്ന് ഞാൻ തിരിച്ചടിച്ചൂ” അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ വടക്കേ വയനാട് എം എൽ എ ,കെ കെ അണ്ണൻ പഴയ സംഭവത്തിലേക്ക് മനസോടിച്ചു. “1954ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ട സമയം മാനന്തവാടിയിൽ കമ്മ്യുനിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥി കൃഷ്ണ വാര്യരുടെ പ്രചാരണ ചുമതല ആയിരുന്നു അണ്ണന്.വോട്ടെടുപ്പിനു മൂന്ന് ദിവസമേ ബാക്കിയുള്ളു.രാത്രി വൈകി കമ്പളക്കാടിനടുത്തുള്ള കരിങ്കുറ്റി മല്ന്തോട്ടം എസ്റ്റേറ്റിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു.പെട്ടെന്നാണു സേവദൾ ഗുണ്ട ഒ ജി നാമ്പ്യാരുടെ നേതൃത്വത്തിലെ സംഘം വളഞ്ഞത് “അവരെന്നെ ജീപ്പിൽ പിടിച്ച് കയറ്റി ജിനചന്ദ്രന്റെ മണിയങ്കൊട് കളത്തിൽ ബംഗ്ലവിലേക്ക് കൊണ്ടു വന്നു.കമ്മ്യുണിസ്റ്റ് പാർടി അംഗത്വം ജന്മിമാരേ ഇത്രയും ഭയപെടുത്തുന്നുണ്ടെന്ന് അന്നാണു ഞാൻ അറിഞ്ഞത്. “മൂന്നു ദിവസം അവരെന്നെ പൂട്ടിയിട്ടു.എന്നും മർദനം.എന്തു കൊണ്ടൊ കൊന്നില്ല.പക്ഷെ രക്ഷപെടില്ലെന്നുറപ്പിച്ച് ഒരു സ്ഥലത്ത് കൊണ്ടു പോയി തള്ളി.നാലാം ദിവസം അർധരാത്രിയിൽ വെള്ളാരംകുന്ന് കാട്ടിൽ കൊല്ലിയിലേക്ക് ഇടുകയായിരുന്നു.ബോധം തിരിച്ച് വന്നപ്പോൾ അള്ളി പ്പിടിച്ച് മുകളിലേക്ക് വന്നു. ആദിവാസികൾക്കിടയിൽ നിന്നുള്ള അദ്യ കമ്മ്യുണിസ്റ്റ് നേതാവിന് വയനാട്ടിലെ ജന്മിയിൽ നിന്ന് ഏൽക്കേണ്ടി വന്ന അനുഭവമാണിത്.1965ലും67ലും വടക്കെ വയനാട് മണ്ഡലത്തെ പ്രധിനിധീകരിച്ചയാളാൺ അണ്ണൻ.അദ്ദേഹത്തെ തടവിലിട്ടത് കോൺഗ്രസ്സിന്റെ പാർലിമെന്റ് അംഗമായിരുന്ന എം കെ ജിനചന്ദ്രൻ.മാതൃഭൂമിയുടെ ഓഹരി രാജവായിരുന്ന മണിയംകോട് കുടുംബാംഗം.എം പി വീരെന്ദ്രകുമാറിന്റെ ഇളയച്ചന്റെ ഈ കുടുംബത്തിൽ നിന്ന് വയനാട്ടിലെ കമ്മ്യുണിസ്റ്റ്കാരും തൊഴിലാളികളും അനുഭവിച്ച ക്രൂരതകൾ മാനന്തവാടി വള്ളിയൂർക്കാവിലെ ആദിവാസി ചികിത്സാ കേന്ദ്രം കൂടിയായ തന്റെ വീട്ടിൽ വെച്ച് അണ്ണൻ വിവരിച്ചു. അണ്ണനു നേരെ അക്രമണം നടന്ന 1954 ലെ മലബാർ ഡിസ്ട്രിക്റ്റ് ബോഡ് തിരഞ്ഞെടുപ്പാൺ കേരള രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുതിച്ചുചാട്ടത്തിനിടയാക്കിയത്. ഈ തിരഞ്ഞെടുപ്പോടെ തന്നെയാണു മാതൃഭൂമി പ്രത്യ്ക്ഷമായി കമ്മ്യുണിസ്റ്റ് വിരുദ്ധ പക്ഷം ചേർന്നതും.ആദ്യഘട്ടത്തിൽ നേരിട്ടുള്ള അക്രമണമായിരുന്നെങ്കിൽ പിന്നീട് കമ്മ്യൂണിസ്റ്റുകാരുടെ പഴയ ത്യാഗത്തിന്റെ കഥയോർമിപ്പിച്ച് ഇന്നത്തെ പാർട്ടി മോശം എന്ന തന്ത്രപൂർവമുള്ള പ്രചരണം തുടങ്ങി.നക്സൽ പ്രശ്നം വന്നപ്പോൾ ത്യാഗത്തിന്റെ അവകാശം അവർക്കു ചാർത്തി ഇ.എം.എസ്സിനെ പോലും പർലമെന്ററി പ്ന്തിരിപ്പനായി ചിത്രീകരിച്ചു. പാർട്ടിക്കകത്ത് അഭിപ്രായ സമരങ്ങൾ ഉണ്ടാകുമ്പോൾ പക്ഷം പിടിച്ച് പ്രശ്നം വളർത്തുന്ന രീതി എം.വി.രാഘവൻ വിഷയത്തോടെയാണു മാതൃഭൂമി സജീവമാക്കിയത്. 1985 നവമ്പർ 20 മുതൽ 24 വരെ കൊച്ചിയിൽ ചേർന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിലാണു രാഘവൻ ബദൽ രേഖ അവതരിപ്പിച്ചത്. “മാർക്സിസ്റ്റ് നേതൃത്വത്തിൽ ഇളക്കി പ്രതിഷ്ടക്കു സാധ്യത” എന്ന് 22 നു മതൃഭൂമി ഒന്നാം പേജിൽ തലക്കേട്ടിട്ടു. ഇളക്കി പ്രതിഷ്ട നടന്നില്ല, നിലവിലെ നേതൃത്വം തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മാതൃഭൂമി വാർത്ത ഉള്ളിലൊതുക്കി. അന്നു മുതൽ 1986 ജൂണിൽ രാഘവനെ പുറത്താക്കു വരെ മാതൃഭൂമി രാഘവൻ പക്ഷം പിടിക്കുകയും കമ്മ്യ്യുണിസ്റ്റ് പാർട്ടിയുടെ ‘അപചയത്തെക്കുരിച്ച്’ പരമ്പര പ്രളയം സൃഷ്ടിക്കുകയും ചെയ്തു.1986 ജനുവരി 14 നു രാഘവനെ സംസ്ഥാന കമ്മിറ്റിയിൽ നിന്നു സസ്പെന്റ് ചെയ്തപ്പോൾ മാതൃഭൂമി തലക്കെട്ട് നിരത്തി, “യുവാക്കൾ രാഘവനോടൊപ്പം”. ജനുവരി 16 മുതൽ പരമ്പര തുടങ്ങി “മാർക്സിസം മറന്നുകൊണ്ടിരിക്കുന്ന പാർട്ടി”. മാർച്ച് 12 മുതൽ 18 വരെ ഒന്നാം പേജിൽ പരമ്പര എഴുതി “തളരുന്ന കമ്മ്യൂണിസം”. ജൂലൈ 12 നു ഹൈദരബാദ് ലേഖകന്റെതായി ഒന്നാം പേജ് വാർത്ത “ആന്ധ്രയിൽ സി.പി.എമ്മിനു രാഘവന്റെ നിലപാട്”. സി.എം.പി രൂപീകരണത്തെക്കുറിച്ച് ജൂലൈ 13 നു ഒന്നാഒ പേജ് വാർത്ത”യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി 27 നു നിലവിൽ വരും”. പിന്നിട് തരം കിട്ടുമ്പോളൊക്കെ ഈ തന്ത്രം പയറ്റി പാർട്ടിയെ തകർക്കാൻ മതൃഭൂമി ശ്രമിച്ചുകൊണ്ടിരിക്കുന്നു.... (ടി.കെ.രമേശ് ബാബു, ദേശാഭിമാനി)
No comments:
Post a Comment