Thursday, 24 March 2011

കഷ്ടപ്പാടിനോട് പൊരുതി: അനുഭവങ്ങളുടെ കരുത്തിൽ

ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും പൊരുതി വളർന്ന യുവനേതാവ് ജനവിധി തേടി ജനങ്ങളുടെ ഇടയിലേക്ക്. യുവത്വത്തിന്റെ പ്രസരിപ്പാർന്ന ശങ്കരനെ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ പി.ക്ര്ഷ്ണപ്രസാദിന്റെ പിൻഗാമിയായി എൽ.ഡി.എഫ് നിശ്ചയിച്ചതിന്റെ ആവേശം എങ്ങും പ്രകടമാണു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയേകാൻ ശങ്കരനാവുമെന്ന് ജനങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. കയ്പ്പേറിയ ജീവിത പശ്ചാത്തലമാണു ശങ്കരന്റേത്. പുൽ‌പ്പള്ളി പാക്ക ഇല്ലിയമ്പത്ത് കുറുമ കോളനിയിലെ പരേതനായ അച്യുതന്റെ നാലു മക്കളിൽ മൂന്നാമനായ ശങ്കരൻ കഷ്ടപ്പാടുകളോട് പൊരുതിയാണു വളർന്നത്. കൂലിവേലക്കാരായ മതാ പിതാക്കളെ സഹായിക്കാൻ ശങ്കരനും സ്കൂൾ പഠനകാലത്തേ കൂലിപ്പണിക്കു പോകാൻ തുടങ്ങി.സാമ്പത്തിക പരധീനത കാരണം പത്താം ക്ലാസ്സിനപ്പുറം പഠനം തുടരാനായില്ല. മുൻ എം.എൽ.എ  രാഘവൻ മാസ്റ്ററുടെ അടുത്ത ബന്ധുക്കൾ കൂടിയായിരുന്നു ശങ്കരന്റെ കുടുംബം, അതിനാൽ തന്നെ കോൺഗ്രസ്സ് അനുഭാവികളും. ഹൈസ്കൂളിൽ കെ.എസ്.യു. സ്ഥാനാർഥിയായി മത്സരിച്ച് സ്കൂൾ ലീഡറായി. യൂത്ത് കോൺഗ്രസ്സ് ബത്തേരി ബ്ലോക്ക് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടയിൽ കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്കും ജനവിരുദ്ധ രാഷ്ട്രീയവും കണ്ടു മടുത്ത് സി.പി.എമ്മു മായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി.2000 ൽ എൽ.ഡി.എഫ് സ്വതന്ത്രനായി ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചു. എ.കെ.എസ്സ് നേത്ര്ത്വത്തിൽ ജില്ലയിൽ നടന്ന ഭൂസമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു ശങ്കരൻ.നിലവിൽ എ.കെ.എസ് ജില്ലാ ട്രഷററും സസ്ഥാന കമ്മിറ്റി അംഗവുമാൺ. സി.പി.ഐ.എം പുൽ‌പ്പള്ളി ഏരിയാ കമ്മിറ്റി അംഗമായ ശങ്കരൻ പുൽ‌പ്പളളി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമാൺ. 

No comments:

Post a Comment