സംവരണ മണ്ഡലമായ മാനന്തവാടിയിൽ നിന്നും കെ.സി.കുഞ്ഞിരാമനെ നിയമസഭയിലേക്കയച്ച വടക്കേ വയനാട്ടുകാർ ഇന്ന് സന്തോഷത്തിലാണു. അര നൂറ്റണ്ടുകാലത്തെ വികസന പ്രവർത്തനങ്ങൾ അഞ്ച്കൊല്ലം കൊണ്ട് നടത്താനായി എന്നത് കെ.സി ക്കും വോട്ടർമാർക്കും ഒരു പോലെ അഭിമാനിക്കാവുന്നതാണു. വടക്കെ വയനാട് മാനന്തവാടി മണ്ഡലമായി മാറിയപ്പോൾ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയാരെന്ന കാര്യത്തിൽ സംശയം ആർക്കുമില്ലായിരുന്നു. എം.എൽ.എ എന്ന നിലയിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കാൻ കഴിഞ്ഞ കെ.സിയുടെ സ്ഥാനാർത്ഥിത്തം ജനം ആവേശ്ത്തോടെയാണു സ്വീകരിച്ചത്. ആദിവാസി സമൂഹത്തിന്റെ മോചനത്തിനു വേണ്ടിയുള്ള പോരാട്ടം നിയമസഭക്കകത്തും പുറത്തും ഒരു പോലെ നടത്താൻ കെ.സി. ശ്രദ്ധിച്ചു.അതുകൊണ്ട് തന്നെയാണു വയനാട്ടിൽ 4500 ൽ പരം അദിവാസികൾക്ക് ഭൂമി ലഭിച്ചത്. ശേഷിക്കുന്നവർക്കും ഭൂമി വില കൊടുത്ത് വാങ്ങാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ പ്രതിപക്ഷം പോലും സ്വാഗതം ചെയതത് കെ.സി.യുടെ പ്രവർത്തനങ്ങൾ കക്ഷിരാഷ്ട്രീയത്തിനതീതമായിരുന്നത് കൊണ്ട് മാത്രമാണു. മണ്ഡലത്തിലെ എല്ലാ പരിപാടികളിലും നിറഞ്ഞു നിൽക്കാൻ കെ.സി.ക്കു കഴിഞ്ഞു. മുൻ കാലങ്ങളിലെ അനുഭവം മാനന്തവാടിക്കാർക്കു നന്നായി അറിയാം, ദേശാടന പക്ഷികളെപ്പോലെ എത്തിയിരുന്നവർ വികസന രംഗത്തും വിവേചനമായിരുന്നു കാണിച്ചിരുന്നത്.ജന പക്ഷത്ത് നിന്ന് വികസന പ്രവർത്തനങ്ങൾ നടത്തിയ ഒരു ജനപ്രതിനിധിയെ വീണ്ടും തിരഞ്ഞെടുക്കാനൊരുങ്ങുകയാണു മാനന്തവാടി.
No comments:
Post a Comment