ആറ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവർത്തന പ്രവർത്തനം,ഇതിനിടയിൽ ജയിൽ വാസം, മർദ്ദനം, കാൽ നൂറ്റാണ്ടിലേറെ സി.പി.ഐ.(എം). വയനാട് ജില്ലാ സെക്രട്ടറി, ട്രേഡ് യൂണിയൻ നേതാവ്. സംഭവ ബഹുലമാണ് വയനാട്ടൂകാരും അടുത്ത ബന്ധമുള്ളവരും “പി.എ’ എന്നു സ്നേഹപൂർവ്വം വിളിക്കുന്ന പി.എ.മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതം. ഇത്രയും കാലം വയനാട്ടിലെ തെരഞ്ഞെടുപ്പുകളുടെ ചുക്കാൻ പിറ്റിച്ചിരുന്ന പി.എ.മുഹമ്മദ് കല്പറ്റയിലെ ആദ്യത്തെ സി.പി.ഐ.എം സ്ഥാനാർഥിയാവുകയാണു.
മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.എ.മുഹമ്മദിനു കല്പറ്റയിൽ പരിചയപ്പെടുത്തലുകൾ അപ്രസക്തമാണു.വയനാടിന്റെ ഓരോ മുക്കും മൂലയും പി.ഏ യെ അറിയും തിറ്രിച്ചും അങ്ങിനെ തന്നെ.പരിചയം പുതുക്കിയും പേരെടുത്തു വിളിച്ചും നടന്നു പോകുന്ന പി.എ. സഹന സമരങ്ങളുടെ മുന്നണിപ്പോരാളിയാണു.നിയമ സഭയിലേക്കു കന്നിയങ്കമാണെങ്കിലും ഭരണരംഗത്തു പി.എ. പുതു മുഖമല്ല. 1964 മുതൽ 14 വർഷം മേപ്പാടി പഞ്ചായത്തംഗമായിരുന്നു.79 മുതൽ 84 വരെ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. വൈത്തിരി കാർഷിക വികസന ബാങ്ക് പ്രസിഡന്റാണു.ദേശാഭിമാനി പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പിനിയുടെയും കെ.എസ്.ആർ.ടി.സി യുടെയും ഡയറക്ടറാണു. സാധാരണക്കാരിൽ സാധാരണക്കാരനായി വയനാട്ടിലെ ഏതു ജനകീയ പ്രശ്നങ്ങൾക്കു മുന്നിലും ഒരു പോരാളിയായി പി.എ യുണ്ട്. സി.പി.ഐ എം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ ജില്ലാ കമിറ്റി അംഗമാണു. 1982 മുതൽ 2007 വരെ ജില്ലാ സെക്രട്ടറിയായി പാർട്ടിയെ നയിച്ചു.82 മുതൽ സംസ്ഥാന കമ്മിറ്റിയംഗമാണു.നിലവിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റാണു. കണിയാമ്പറ്റ ഗവ: ഹൈസ്കൂൾ, കല്പറ്റ എസ്.കെ.എം.ജെ ഹൈ സ്കൂൾ, മലബാർ ക്ര്സ്ത്യൻ കോളേജ് എന്നിവിടുങ്ങളിൽ വിദ്യാഭ്യാസം. 1952ലെ പൊതു തെരഞ്ഞെടുപ്പിൽ സേലം വെടിവെപ്പിൽ പ്രതിഷേധിച്ച് കോൺഗ്രസ്സിനെതിരെ പ്രചരണത്തിനിറങ്ങി. ഗോവ വെടിവെപ്പിൽ പ്രതിഷേധിച്ച് ക്ലാസ്സ് ബഹിഷ്കരിച്ച് സമരം നടത്തി. 1957 ലെ പൊതു തെരഞ്ഞെടുപ്പിൽ പഠനമുപേക്ഷിച്ച് പ്രചരണത്തിലിറങ്ങി.
No comments:
Post a Comment