Friday, 25 March 2011
Thursday, 24 March 2011
കഷ്ടപ്പാടിനോട് പൊരുതി: അനുഭവങ്ങളുടെ കരുത്തിൽ
ദാരിദ്ര്യത്തോടും കഷ്ടപ്പാടിനോടും പൊരുതി വളർന്ന യുവനേതാവ് ജനവിധി തേടി ജനങ്ങളുടെ ഇടയിലേക്ക്. യുവത്വത്തിന്റെ പ്രസരിപ്പാർന്ന ശങ്കരനെ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ പി.ക്ര്ഷ്ണപ്രസാദിന്റെ പിൻഗാമിയായി എൽ.ഡി.എഫ് നിശ്ചയിച്ചതിന്റെ ആവേശം എങ്ങും പ്രകടമാണു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയേകാൻ ശങ്കരനാവുമെന്ന് ജനങ്ങൾ ഉറച്ച് വിശ്വസിക്കുന്നു. കയ്പ്പേറിയ ജീവിത പശ്ചാത്തലമാണു ശങ്കരന്റേത്. പുൽപ്പള്ളി പാക്ക ഇല്ലിയമ്പത്ത് കുറുമ കോളനിയിലെ പരേതനായ അച്യുതന്റെ നാലു മക്കളിൽ മൂന്നാമനായ ശങ്കരൻ കഷ്ടപ്പാടുകളോട് പൊരുതിയാണു വളർന്നത്. കൂലിവേലക്കാരായ മതാ പിതാക്കളെ സഹായിക്കാൻ ശങ്കരനും സ്കൂൾ പഠനകാലത്തേ കൂലിപ്പണിക്കു പോകാൻ തുടങ്ങി.സാമ്പത്തിക പരധീനത കാരണം പത്താം ക്ലാസ്സിനപ്പുറം പഠനം തുടരാനായില്ല. മുൻ എം.എൽ.എ രാഘവൻ മാസ്റ്ററുടെ അടുത്ത ബന്ധുക്കൾ കൂടിയായിരുന്നു ശങ്കരന്റെ കുടുംബം, അതിനാൽ തന്നെ കോൺഗ്രസ്സ് അനുഭാവികളും. ഹൈസ്കൂളിൽ കെ.എസ്.യു. സ്ഥാനാർഥിയായി മത്സരിച്ച് സ്കൂൾ ലീഡറായി. യൂത്ത് കോൺഗ്രസ്സ് ബത്തേരി ബ്ലോക്ക് ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നതിനിടയിൽ കോൺഗ്രസ്സിലെ ഗ്രൂപ്പ് വഴക്കും ജനവിരുദ്ധ രാഷ്ട്രീയവും കണ്ടു മടുത്ത് സി.പി.എമ്മു മായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങി.2000 ൽ എൽ.ഡി.എഫ് സ്വതന്ത്രനായി ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ചു. എ.കെ.എസ്സ് നേത്ര്ത്വത്തിൽ ജില്ലയിൽ നടന്ന ഭൂസമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു ശങ്കരൻ.നിലവിൽ എ.കെ.എസ് ജില്ലാ ട്രഷററും സസ്ഥാന കമ്മിറ്റി അംഗവുമാൺ. സി.പി.ഐ.എം പുൽപ്പള്ളി ഏരിയാ കമ്മിറ്റി അംഗമായ ശങ്കരൻ പുൽപ്പളളി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമാൺ.
Wednesday, 23 March 2011
വികസന തുടർച്ചയ്ക്ക് വീണ്ടും “കെ.സി”
സംവരണ മണ്ഡലമായ മാനന്തവാടിയിൽ നിന്നും കെ.സി.കുഞ്ഞിരാമനെ നിയമസഭയിലേക്കയച്ച വടക്കേ വയനാട്ടുകാർ ഇന്ന് സന്തോഷത്തിലാണു. അര നൂറ്റണ്ടുകാലത്തെ വികസന പ്രവർത്തനങ്ങൾ അഞ്ച്കൊല്ലം കൊണ്ട് നടത്താനായി എന്നത് കെ.സി ക്കും വോട്ടർമാർക്കും ഒരു പോലെ അഭിമാനിക്കാവുന്നതാണു. വടക്കെ വയനാട് മാനന്തവാടി മണ്ഡലമായി മാറിയപ്പോൾ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയാരെന്ന കാര്യത്തിൽ സംശയം ആർക്കുമില്ലായിരുന്നു. എം.എൽ.എ എന്ന നിലയിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കാൻ കഴിഞ്ഞ കെ.സിയുടെ സ്ഥാനാർത്ഥിത്തം ജനം ആവേശ്ത്തോടെയാണു സ്വീകരിച്ചത്. ആദിവാസി സമൂഹത്തിന്റെ മോചനത്തിനു വേണ്ടിയുള്ള പോരാട്ടം നിയമസഭക്കകത്തും പുറത്തും ഒരു പോലെ നടത്താൻ കെ.സി. ശ്രദ്ധിച്ചു.അതുകൊണ്ട് തന്നെയാണു വയനാട്ടിൽ 4500 ൽ പരം അദിവാസികൾക്ക് ഭൂമി ലഭിച്ചത്. ശേഷിക്കുന്നവർക്കും ഭൂമി വില കൊടുത്ത് വാങ്ങാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ പ്രതിപക്ഷം പോലും സ്വാഗതം ചെയതത് കെ.സി.യുടെ പ്രവർത്തനങ്ങൾ കക്ഷിരാഷ്ട്രീയത്തിനതീതമായിരുന്നത് കൊണ്ട് മാത്രമാണു. മണ്ഡലത്തിലെ എല്ലാ പരിപാടികളിലും നിറഞ്ഞു നിൽക്കാൻ കെ.സി.ക്കു കഴിഞ്ഞു. മുൻ കാലങ്ങളിലെ അനുഭവം മാനന്തവാടിക്കാർക്കു നന്നായി അറിയാം, ദേശാടന പക്ഷികളെപ്പോലെ എത്തിയിരുന്നവർ വികസന രംഗത്തും വിവേചനമായിരുന്നു കാണിച്ചിരുന്നത്.ജന പക്ഷത്ത് നിന്ന് വികസന പ്രവർത്തനങ്ങൾ നടത്തിയ ഒരു ജനപ്രതിനിധിയെ വീണ്ടും തിരഞ്ഞെടുക്കാനൊരുങ്ങുകയാണു മാനന്തവാടി.
ജനങ്ങളുടെ സ്വന്തം “പി.എ”
ആറ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ പ്രവർത്തന പ്രവർത്തനം,ഇതിനിടയിൽ ജയിൽ വാസം, മർദ്ദനം, കാൽ നൂറ്റാണ്ടിലേറെ സി.പി.ഐ.(എം). വയനാട് ജില്ലാ സെക്രട്ടറി, ട്രേഡ് യൂണിയൻ നേതാവ്. സംഭവ ബഹുലമാണ് വയനാട്ടൂകാരും അടുത്ത ബന്ധമുള്ളവരും “പി.എ’ എന്നു സ്നേഹപൂർവ്വം വിളിക്കുന്ന പി.എ.മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതം. ഇത്രയും കാലം വയനാട്ടിലെ തെരഞ്ഞെടുപ്പുകളുടെ ചുക്കാൻ പിറ്റിച്ചിരുന്ന പി.എ.മുഹമ്മദ് കല്പറ്റയിലെ ആദ്യത്തെ സി.പി.ഐ.എം സ്ഥാനാർഥിയാവുകയാണു.
മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി പി.എ.മുഹമ്മദിനു കല്പറ്റയിൽ പരിചയപ്പെടുത്തലുകൾ അപ്രസക്തമാണു.വയനാടിന്റെ ഓരോ മുക്കും മൂലയും പി.ഏ യെ അറിയും തിറ്രിച്ചും അങ്ങിനെ തന്നെ.പരിചയം പുതുക്കിയും പേരെടുത്തു വിളിച്ചും നടന്നു പോകുന്ന പി.എ. സഹന സമരങ്ങളുടെ മുന്നണിപ്പോരാളിയാണു.നിയമ സഭയിലേക്കു കന്നിയങ്കമാണെങ്കിലും ഭരണരംഗത്തു പി.എ. പുതു മുഖമല്ല. 1964 മുതൽ 14 വർഷം മേപ്പാടി പഞ്ചായത്തംഗമായിരുന്നു.79 മുതൽ 84 വരെ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. വൈത്തിരി കാർഷിക വികസന ബാങ്ക് പ്രസിഡന്റാണു.ദേശാഭിമാനി പ്രിന്റിംഗ് & പബ്ലിഷിംഗ് കമ്പിനിയുടെയും കെ.എസ്.ആർ.ടി.സി യുടെയും ഡയറക്ടറാണു. സാധാരണക്കാരിൽ സാധാരണക്കാരനായി വയനാട്ടിലെ ഏതു ജനകീയ പ്രശ്നങ്ങൾക്കു മുന്നിലും ഒരു പോരാളിയായി പി.എ യുണ്ട്. സി.പി.ഐ എം വയനാട് ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ ജില്ലാ കമിറ്റി അംഗമാണു. 1982 മുതൽ 2007 വരെ ജില്ലാ സെക്രട്ടറിയായി പാർട്ടിയെ നയിച്ചു.82 മുതൽ സംസ്ഥാന കമ്മിറ്റിയംഗമാണു.നിലവിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റാണു. കണിയാമ്പറ്റ ഗവ: ഹൈസ്കൂൾ, കല്പറ്റ എസ്.കെ.എം.ജെ ഹൈ സ്കൂൾ, മലബാർ ക്ര്സ്ത്യൻ കോളേജ് എന്നിവിടുങ്ങളിൽ വിദ്യാഭ്യാസം. 1952ലെ പൊതു തെരഞ്ഞെടുപ്പിൽ സേലം വെടിവെപ്പിൽ പ്രതിഷേധിച്ച് കോൺഗ്രസ്സിനെതിരെ പ്രചരണത്തിനിറങ്ങി. ഗോവ വെടിവെപ്പിൽ പ്രതിഷേധിച്ച് ക്ലാസ്സ് ബഹിഷ്കരിച്ച് സമരം നടത്തി. 1957 ലെ പൊതു തെരഞ്ഞെടുപ്പിൽ പഠനമുപേക്ഷിച്ച് പ്രചരണത്തിലിറങ്ങി.
Subscribe to:
Posts (Atom)