Sunday, 10 April 2011

ത്യാഗത്തിന്റെ അവകാശികൾ

“ജിനചന്ദ്രൻ തോക്കു ചൂണ്ടി പറഞ്ഞു‌-‘നീയാ വലിയ സഖാവ്?നിനക്ക് വീട്ടിലേക്ക് തിരിച്ച് പോണോ?കമ്മ്യൂ‍ണിസ്റ്റ് പാർട്ടിയിൽ നിന്ന് രാജി വെച്ചതായീ എഴുതി ഒപ്പിട്ടൂ താ.അല്ലെങ്കിൽ കൊന്ന് കുഴിച്ച് മൂടും,ആരും ചോദിക്കില്ല’..എനിക്ക് വീട്ടിലേക്ക് തിരിച്ച് പോകേണ്ടെന്ന് ഞാൻ തിരിച്ചടിച്ചൂ” അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ വടക്കേ വയനാട് എം എൽ എ ,കെ കെ അണ്ണൻ പഴയ സംഭവത്തിലേക്ക് മനസോടിച്ചു.                                                                                                                                                                      “1954ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ട സമയം മാനന്തവാടിയിൽ കമ്മ്യുനിസ്റ്റ് പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർഥി കൃഷ്ണ വാര്യരുടെ പ്രചാരണ ചുമതല ആയിരുന്നു അണ്ണന്.വോട്ടെടുപ്പിനു മൂന്ന് ദിവസമേ ബാക്കിയുള്ളു.രാത്രി വൈകി കമ്പളക്കാടിനടുത്തുള്ള കരിങ്കുറ്റി മല്ന്തോട്ടം എസ്റ്റേറ്റിലൂടെ വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു.പെട്ടെന്നാണു സേവദൾ ഗുണ്ട ഒ ജി നാമ്പ്യാരുടെ നേതൃത്വത്തിലെ സംഘം വളഞ്ഞത്                                                                                                                                                                                                     “അവരെന്നെ ജീപ്പിൽ പിടിച്ച് കയറ്റി ജിനചന്ദ്രന്റെ മണിയങ്കൊട് കളത്തിൽ ബംഗ്ലവിലേക്ക് കൊണ്ടു വന്നു.കമ്മ്യുണിസ്റ്റ് പാർടി അംഗത്വം ജന്മിമാരേ ഇത്രയും ഭയപെടുത്തുന്നുണ്ടെന്ന് അന്നാണു ഞാൻ അറിഞ്ഞത്.                                                                                                                                          “മൂന്നു ദിവസം അവരെന്നെ പൂട്ടിയിട്ടു.എന്നും മർദനം.എന്തു കൊണ്ടൊ കൊന്നില്ല.പക്ഷെ രക്ഷപെടില്ലെന്നുറപ്പിച്ച് ഒരു സ്ഥലത്ത് കൊണ്ടു പോയി തള്ളി.നാലാം ദിവസം അർധരാത്രിയിൽ വെള്ളാരംകുന്ന് കാട്ടിൽ കൊല്ലിയിലേക്ക് ഇടുകയായിരുന്നു.ബോധം തിരിച്ച് വന്നപ്പോൾ അള്ളി പ്പിടിച്ച് മുകളിലേക്ക് വന്നു.                                                                                                                                    ആദിവാസികൾക്കിടയിൽ നിന്നുള്ള അദ്യ കമ്മ്യുണിസ്റ്റ് നേതാവിന് വയനാട്ടിലെ ജന്മിയിൽ നിന്ന് ഏൽക്കേണ്ടി വന്ന അനുഭവമാണിത്.1965ലും67ലും വടക്കെ വയനാട് മണ്ഡലത്തെ പ്രധിനിധീകരിച്ചയാളാൺ അണ്ണൻ.അദ്ദേഹത്തെ തടവിലിട്ടത് കോൺഗ്രസ്സിന്റെ പാർലിമെന്റ് അംഗമായിരുന്ന എം കെ ജിനചന്ദ്രൻ.മാതൃഭൂമിയുടെ ഓഹരി രാജവായിരുന്ന മണിയംകോട് കുടുംബാംഗം.എം പി വീരെന്ദ്രകുമാറിന്റെ ഇളയച്ചന്റെ ഈ കുടുംബത്തിൽ നിന്ന് വയനാട്ടിലെ കമ്മ്യുണിസ്റ്റ്കാരും തൊഴിലാളികളും അനുഭവിച്ച ക്രൂരതകൾ മാനന്തവാടി വള്ളിയൂർക്കാവിലെ ആദിവാസി ചികിത്സാ കേന്ദ്രം കൂടിയായ തന്റെ വീട്ടിൽ വെച്ച് അണ്ണൻ വിവരിച്ചു.                                                                                                                                                                     അണ്ണനു നേരെ അക്രമണം നടന്ന 1954 ലെ മലബാർ ഡിസ്ട്രിക്റ്റ് ബോഡ് തിരഞ്ഞെടുപ്പാൺ കേരള രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുതിച്ചുചാട്ടത്തിനിടയാക്കിയത്. ഈ തിരഞ്ഞെടുപ്പോടെ തന്നെയാണു മാതൃഭൂമി പ്രത്യ്ക്ഷമായി കമ്മ്യുണിസ്റ്റ് വിരുദ്ധ പക്ഷം ചേർന്നതും.ആദ്യഘട്ടത്തിൽ നേരിട്ടുള്ള അക്രമണമായിരുന്നെങ്കിൽ പിന്നീട് കമ്മ്യൂണിസ്റ്റുകാരുടെ പഴയ ത്യാഗത്തിന്റെ കഥയോർമിപ്പിച്ച് ഇന്നത്തെ പാർട്ടി മോശം എന്ന തന്ത്രപൂർവമുള്ള പ്രചരണം തുടങ്ങി.നക്സൽ പ്രശ്നം വന്നപ്പോൾ ത്യാഗത്തിന്റെ അവകാശം അവർക്കു ചാർത്തി ഇ.എം.എസ്സിനെ പോലും പർലമെന്ററി പ്ന്തിരിപ്പനായി ചിത്രീകരിച്ചു.                                                                                                              പാർട്ടിക്കകത്ത് അഭിപ്രായ സമരങ്ങൾ ഉണ്ടാകുമ്പോൾ പക്ഷം പിടിച്ച് പ്രശ്നം വളർത്തുന്ന രീതി എം.വി.രാഘവൻ വിഷയത്തോടെയാണു മാതൃഭൂമി സജീവമാക്കിയത്. 1985 നവമ്പർ 20 മുതൽ 24 വരെ കൊച്ചിയിൽ ചേർന്ന സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിലാണു രാഘവൻ ബദൽ രേഖ അവതരിപ്പിച്ചത്. “മാർക്സിസ്റ്റ് നേതൃത്വത്തിൽ ഇളക്കി പ്രതിഷ്ടക്കു സാധ്യത” എന്ന് 22 നു മതൃഭൂമി ഒന്നാം പേജിൽ തലക്കേട്ടിട്ടു. ഇളക്കി പ്രതിഷ്ട നടന്നില്ല, നിലവിലെ നേതൃത്വം തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മാതൃഭൂമി വാർത്ത ഉള്ളിലൊതുക്കി.  അന്നു മുതൽ 1986 ജൂണിൽ രാഘവനെ പുറത്താക്കു വരെ മാതൃഭൂമി രാഘവൻ പക്ഷം പിടിക്കുകയും കമ്മ്യ്യുണിസ്റ്റ് പാർട്ടിയുടെ ‘അപചയത്തെക്കുരിച്ച്’ പരമ്പര പ്രളയം സൃഷ്ടിക്കുകയും ചെയ്തു.1986 ജനുവരി 14 നു രാഘവനെ സംസ്ഥാന കമ്മിറ്റിയിൽ നിന്നു സസ്പെന്റ് ചെയ്തപ്പോൾ മാതൃഭൂമി തലക്കെട്ട് നിരത്തി, “യുവാക്കൾ രാഘവനോടൊപ്പം”. ജനുവരി 16 മുതൽ പരമ്പര തുടങ്ങി “മാർക്സിസം മറന്നുകൊണ്ടിരിക്കുന്ന പാർട്ടി”. മാർച്ച് 12 മുതൽ 18 വരെ ഒന്നാം പേജിൽ പരമ്പര എഴുതി “തളരുന്ന കമ്മ്യൂണിസം”. ജൂലൈ 12 നു ഹൈദരബാദ് ലേഖകന്റെതായി ഒന്നാം പേജ് വാർത്ത “ആന്ധ്രയിൽ സി.പി.എമ്മിനു രാഘവന്റെ നിലപാട്”. സി.എം.പി രൂപീകരണത്തെക്കുറിച്ച് ജൂലൈ 13 നു ഒന്നാഒ പേജ് വാർത്ത”യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി 27 നു നിലവിൽ വരും”.  പിന്നിട് തരം കിട്ടുമ്പോളൊക്കെ ഈ തന്ത്രം പയറ്റി പാർട്ടിയെ തകർക്കാൻ മതൃഭൂമി ശ്രമിച്ചുകൊണ്ടിരിക്കുന്നു....  (ടി.കെ.രമേശ് ബാബു, ദേശാഭിമാനി)                                  

Tuesday, 5 April 2011

ആന്റണീജിയുടെ ഓർമ്മപുതുക്കാൻ ആ ആത്മഹത്യക്കാല കഥകൾ ഇതാ....


തങ്ങള്‍ ഏല്‍പ്പിച്ച ഭരണത്തിന്റെ പളുങ്കുപാത്രം എല്‍ഡിഎഫ് ഉടച്ചുകളഞ്ഞെന്ന സങ്കടം എ കെ ആന്റണിക്ക് അടക്കാനാകുന്നില്ല. 2001 മുതല്‍ മൂന്നര വര്‍ഷം കേരളത്തില്‍ 'ആദര്‍ശത്തിന്റെ ആന്റണിക്കാല'മായിരുന്നു. എന്തെല്ലാം വികസനം. കടം കയറി മുച്ചൂടും മുടിഞ്ഞ കര്‍ഷകരുടെ ആത്മഹത്യകള്‍. വര്‍ഗീയ കോമരങ്ങള്‍ അഴിഞ്ഞാടിയ മാറാട്. മണ്ണിനുവേണ്ടി സമരം ചെയ്ത ആദിവാസിയെ വെടിവച്ചുകൊന്ന മുത്തങ്ങ...

ഇതൊക്കെയാണ് ആന്റണിയുടെ 'പളുങ്കുപാത്രം' കേരളജനതയ്ക്ക് സമ്മാനിച്ചത്. ഒടുവില്‍ കര്‍ഷകരുടെയും ആദിവാസികളുടെയും കണ്ണീരും ചോരയും തന്നെയാണ് സ്വന്തം പാര്‍ടിക്കാര്‍ ഈ ആദര്‍ശവാനെ 'നാടുകടത്താന്‍' കാരണമായത്. 2004ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനരോഷത്തില്‍ യുഡിഎഫ് തകര്‍ന്നടിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിക്കസേരയില്‍ നിന്ന് അടിച്ചിറക്കിയത് ആന്റണി മറന്നാലും കേരളം മറക്കുമോ.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാന്‍ വഴിയില്ലാതെ മുങ്ങിത്താഴുന്ന യുഡിഎഫിന് പെരുംനുണകള്‍ കൊണ്ട് 'പ്രതിരോധം' ചമയ്ക്കാനാണ് അദ്ദേഹം ഇപ്പോള്‍ ഇന്ദ്രപ്രസ്ഥത്തില്‍ നിന്ന് കേരളത്തിലേക്ക് ഇറങ്ങിയത്. കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതായത് കേന്ദ്രത്തിന്റെ മിടുക്കാണെന്നു തട്ടിവിടാന്‍ പോലും ലജ്ജ തോന്നിയില്ല. കേരളത്തില്‍ 2001നും 2006നുമിടയില്‍ ഏകദേശം 1300 കര്‍ഷകരാണ് കടക്കെണിയില്‍പ്പെട്ട് ജീവനൊടുക്കിയത്. ഇതില്‍ മൂന്നര വര്‍ഷം മുഖ്യമന്ത്രിക്കസേരയില്‍ സാക്ഷാല്‍ ആന്റണിയായിരുന്നു. കേരളത്തില്‍ ആത്മഹത്യകളേയില്ലെന്ന ഒട്ടകപ്പക്ഷി നയമാണ് അന്ന് മുഖ്യമന്ത്രിയും സഹമന്ത്രിമാരും സ്വീകരിച്ചത്. മദ്യാസക്തിയും മാനസിക പ്രശ്നങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്നു പറഞ്ഞ് ആക്ഷേപിച്ചവരില്‍ മന്ത്രിമാരുമുണ്ടായിരുന്നു. കേരളത്തിലെ കര്‍ഷകര്‍ക്ക് കിട്ടുമായിരുന്ന സഹായങ്ങള്‍ പോലും നഷ്ടപ്പെടാനാണ് യുഡിഎഫിന്റെ സമീപനം കാരണമായത്.മാധ്യമങ്ങളും കര്‍ഷക സംഘടനകളും പ്രതിപക്ഷവും ഇതര സാമൂഹ്യ സംഘടനകളുമെല്ലാം കാര്‍ഷിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോഴും സര്‍ക്കാര്‍ മുഖംതിരിഞ്ഞു നിന്നു. പാര്‍ലമെന്റിലെയും നിയമസഭയിലെയും രേഖകളും പഴയ പത്രത്താളുകളുമെല്ലാം ഇതിനു തെളിവാണ്.

കേരളത്തിലെ കര്‍ഷകരെ സഹായിക്കാന്‍ നടപടിവേണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട എംപിമാര്‍ക്ക് കേരളത്തില്‍ ആത്മഹത്യയുള്ളതായി സംസ്ഥാനം ഒരു റിപ്പോര്‍ട്ടു പോലും നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാറും സഹമന്ത്രി അഖിലേഷ് പ്രസാദ് സിങ്ങും മറുപടി നല്‍കിയത്. ഈ വഞ്ചനയ്ക്കെതിരെ മലയാളമനോരമ പോലും മുഖപ്രസംഗം എഴുതി:
'കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ ലോക്സഭയില്‍ പ്രസ്താവിച്ചത് സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.' (മലയാള മനോരമ 2004 ജൂലൈ 13)

കര്‍ഷകരുടെ വായ്പാ കുടിശ്ശിക എഴുതി തള്ളണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍റവന്യു മന്ത്രി കെ എം മാണിപറഞ്ഞത്കര്‍ഷകരുടെ കടം എഴുതി തള്ളില്ലെന്നാണ്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന എന്‍ ഡി അപ്പച്ചനാണ് 2004 ജൂലൈ 13നു നിയമസഭയില്‍ ഈ ആവശ്യമുന്നയിച്ചത്. സഹകരണ മന്ത്രിയായിരുന്ന എം വി രാഘവനും 'കാര്‍ഷിക കടം എഴുതി തള്ളില്ല ' എന്നു തന്നെ ആവര്‍ത്തിച്ചു. പകരംകര്‍ഷക ആത്മഹത്യ തടയാന്‍ കൌൺസലിങ് നടത്താമെന്ന ഔദാര്യമാണ് അദ്ദേഹം കാണിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യം കൈക്കൊണ്ട നടപടി കര്‍ഷകരുടെ കടാശ്വാസത്തിനായുള്ളതായിരുന്നു. ഇതാണ് ആന്റണി ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റേതാണെന്നു മേനി പറയുന്നത്.

പൌലോസിനെ വിദര്‍ഭയിലേക്ക് അയക്കണം: കര്‍ഷക സംഘടനകള്‍


    കേരളത്തിലെ കര്‍ഷക ആത്മഹത്യ 2007ഓടെ ഇല്ലാതാക്കിയ വി എസ് അച്യുതാനന്ദനെ കര്‍ഷകവഞ്ചകന്‍ എന്ന്ആക്ഷേപിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെ എല്‍ പൌലോസിനെ ദുര്‍ഗുണ പാഠശാലയിലേക്കെന്നപോലെ ഇപ്പോഴും കര്‍ഷക ആത്മഹത്യ നടക്കുന്ന മഹാരാഷ്ട്രയിലെ വിദര്‍ഭയിലേക്കയക്കണമെന്ന് കേരള കര്‍ഷകസംഘം ജില്ലാസെക്രട്ടറി എം വേലായുധനും കിസാന്‍സഭാ ജില്ലാസെക്രട്ടറി അമ്പി ചിറയിലും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വയനാട്ടില്‍ അഞ്ഞൂറിലേറെ കര്‍ഷകര്‍ ആത്മഹത്യചെയ്ത ഘട്ടത്തില്‍ കര്‍ഷക കടം ഏറ്റെടുക്കാന്‍ വിസമ്മതിച്ച അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണിയെ ന്യായീകരിക്കുകയാണ് പൌലോസ്. ഇദ്ദേഹത്തെ വിദര്‍ഭയിലയച്ച് കര്‍ഷകരുടെ ദുരിതം തിരിച്ചറിയാന്‍ അവസരം നല്‍കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വയനാട്ടിലെ കര്‍ഷകകടം ഏറ്റെടുക്കാനും രാജ്യത്താദ്യമായി കര്‍ഷക കടാശ്വാസ കമീഷന്‍ രൂപീകരിക്കാനും തയ്യാറായി.

വയനാട്ടില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് കേന്ദ്രസര്‍ക്കാറാണെന്ന് കൊട്ടിഘോഷിക്കുന്ന കെ എല്‍ പൌലോസ് മഹാരാഷ്ട്രയിലും ആന്ധ്രയിലും രാജ്യത്താകെയും ഇപ്പോഴും തുടരുന്ന കര്‍ഷക ആത്മഹത്യ കണ്ടില്ലെന്ന് നടിക്കുകയാണ്. 2008ല്‍ മഹാരാഷ്ട്രയില്‍ മാത്രം 4453 കര്‍ഷകര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ കണക്ക്. 2011 ജനുവരിയില്‍ വിദര്‍ഭയില്‍ 55കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക ആത്മഹത്യ സൃഷ്ടിച്ചത് ഇടതുപക്ഷമല്ല. കോണ്‍ഗ്രസ് നടപ്പാക്കുന്ന ഉദാരവല്‍ക്കരണ നയങ്ങളാണെന്ന വസ്തുത മറച്ച് വെക്കുന്ന പൌലോസ് കര്‍ഷകരെ വഞ്ചിക്കുകയാണ്. പ്രസ്തുത നയം തിരുത്താന്‍ തയ്യാറാകാത്ത കോണ്‍ഗ്രസാണ് കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുമെന്ന് പറയുന്നത്- വേലായുധനും അമ്പി ചിറയിലും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തൊഴിലുറപ്പ്-കടാശ്വാസ പദ്ധതികള്‍ ഇടതുപക്ഷ നയം: പി കൃഷ്ണപ്രസാദ്

കല്‍പ്പറ്റ: ഇടതുപക്ഷ മുഖംമൂടിയണിഞ്ഞ് എല്‍ഡിഎഫിനെ തകര്‍ക്കാനാണ് എ കെ ആന്റണി പരിശ്രമിക്കുന്നതെന്ന് പി കൃഷ്ണപ്രസാദ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടതുപക്ഷ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സര്‍കാര്‍ നടപ്പാക്കിയ ഇടതുപക്ഷ നയങ്ങളായ തൊഴിലുറപ്പ് -കടാശ്വാസ പദ്ധതികളുടെ പേരില്‍ വോട്ടുചോദിക്കുന്ന ആന്റണി രണ്ടാം യുപിഎ സര്‍കാര്‍ നടപ്പാക്കിയ കാര്‍ഷികമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം, പെട്രോളിയം വില നിയന്ത്രണം എടത്തുകളയല്‍ തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍കരണ നിയമം, ഇന്‍ഷുറന്‍സ് ബാങ്ക് സ്വകാര്യവല്‍കരണ നിയമം തുടങ്ങിയ ഉദാരവല്‍കരണ നയങ്ങളുടെ പേരില്‍ വോട്ടുചോദിക്കാത്തത് എന്തുകൊണ്ട് എന്ന് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒന്നാം യുപിഎ സര്‍ക്കാരിന്റെ നടപടികളുടെ പേരിലാണ് ആന്റണി അഭിമാനംകൊള്ളുന്നത്. ഈ സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങളാണ് കേരളത്തില്‍ കര്‍ഷക ആത്മഹത്യകളും ആദിവാസി പട്ടിണി മരണങ്ങളും ഇല്ലാതാക്കിയതെന്നാണ് ആന്റണി പറയുന്നത്. ഒന്നാം യുപിഎ സര്‍ക്കാറിനെ പിന്തുണക്കാന്‍ ഇടതുപക്ഷം നിര്‍ദേശിച്ച കോമ മിനിമം പരിപാടിയിലുള്‍പ്പെടുത്തിയ പദ്ധതികളാണ് തൊഴിലുറപ്പ് കടാശ്വാസ പദ്ധതികളും ആദിവാസി വനാവകാശ നിയമവും. ഇവയാകട്ടെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ ഇടതുപക്ഷ നയങ്ങളാണ്. ഈ സര്‍ക്കാരിനെ പിന്തുണക്കാന്‍ കേരളത്തില്‍നിന്ന് ഒറ്റ കോണ്‍ഗ്രസ് എംപിപോലും ഉണ്ടായിരുന്നില്ല എന്ന് ആന്റണി മറക്കരുത്. 64 ഇടതുപക്ഷ എംപിമാരുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ല. തൊഴിലുറപ്പ് പദ്ധതിയും കടാശ്വാസപദ്ധതിയും യാഥാര്‍ഥ്യമാവുമായിരുന്നില്ല. കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത് കേന്ദ്രസര്‍ക്കാരാണെങ്കില്‍ മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉള്‍പ്പടെ രാജ്യത്താകെ നടക്കുന്ന കര്‍ഷക ആത്മഹത്യ തടയാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയാത്തത് എന്തുകൊണ്ടാണെന്ന് ആന്റണി മറുപടി പറയണം.

2008ല്‍ രാജ്യത്താകെ നടന്ന 16196 കര്‍ഷക ആത്മഹത്യകളില്‍ 4453ഉം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്താണ്. 2011 ജനുവരിയില്‍ മാത്രം വിദര്‍ഭയില്‍ 55 കര്‍ഷകരാണ് ആത്മഹത്യചെയ്തത്. താന്‍ മുഖ്യമന്ത്രിയായിരിക്കെ വയനാട്ടില്‍ അഞ്ഞൂറിലേറെ കര്‍ഷകര്‍ വയനാട്ടില്‍ ആത്മഹത്യ ചെയ്തഘട്ടത്തില്‍ കടം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിന് ആന്റണി മറുപടി പറഞ്ഞിട്ടില്ല. എന്നാല്‍ 2006ല്‍ അധികാരമേറ്റ ദിവസം തന്നെ കടം ഏറ്റെടുക്കുകയും രാജ്യത്താദ്യമായി കര്‍ഷക കടാശ്വാസ കമീഷന്‍ രൂപീകരിക്കുകയും 2007 ഓടെ കേരളത്തിലെ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കുകയും ചെയ്ത മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ ഇരട്ടമുഖക്കാരന്‍ എന്ന് അക്ഷേപിക്കാനാണ് ആന്റണി തയ്യാറായത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ 1991മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളാണ് കര്‍ഷക ആത്മഹത്യ സൃഷ്ടിച്ചത്. രാജ്യത്താകെ കര്‍ഷക ആത്മഹത്യ തുടരുമ്പോഴും ഈ കര്‍ഷകദ്രോഹ നയം തിരുത്താന്‍ തയ്യാറാവാതെ എ കെ ആന്റണി ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന കര്‍ഷകപ്രേമം കാപട്യമാണെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു